|    Sep 19 Wed, 2018 3:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്‌കോട്ട് മോറിസന്‍സ് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി

Published : 25th August 2018 | Posted By: kasim kzm

കാന്‍ബറ: ആസ്‌ത്രേലിയന്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര കലഹങ്ങള്‍ക്കൊടുവില്‍ മുന്‍ ഖജാഞ്ചി സ്‌കോട്ട് മോറിസന്‍സിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ മല്‍സരത്തിലൂടെയാണ് മോറിസന്‍സ് നേതൃസ്ഥാനത്തെത്തിയത്.
ഇന്നലെ വൈകീട്ട് ആറിന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 10 വര്‍ഷത്തിനിടെ അധികാരമേല്‍ക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് മോറിസന്‍സ്. പാര്‍ട്ടിയില്‍ വിഭാഗീയത ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ഭരണസ്ഥിരത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാമ്പിനറ്റ് മന്ത്രിയായ പീറ്റര്‍ ഡുട്ടനെ 40ന് എതിരേ 45 വോട്ടുകള്‍ നേടിയാണ് മോറിസന്‍സ് പരാജയപ്പെടുത്തിയത്. ജൂലി ബിഷപ്പായിരുന്നു നേതൃസ്ഥാനത്തേക്ക് മല്‍സരിച്ച മറ്റൊരാള്‍. ഡുട്ടനെന്റ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിനെ നേതൃസ്ഥാനത്തു നിന്നു മാറ്റാന്‍ നീക്കങ്ങള്‍ തുടങ്ങിയത്.
2010ന് ശേഷം മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാനാവാതെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള പടയൊരുക്കത്തെത്തുടര്‍ന്ന് സ്ഥാനം നഷ്ടമാവുന്ന നാലാമത്തെ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയാണ് ടേണ്‍ബുള്‍. അദ്ദേഹം ഇത്തവണ നേതൃസ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നില്ല. പാര്‍ലമെന്റില്‍ നിന്നു താന്‍ ഉടന്‍ രാജിവയ്ക്കുമെന്നു ടേണ്‍ബുള്‍ നേരത്തേ അറിയിച്ചിരുന്നു. പുതിയ കലാവസ്ഥാ നയവുമായി ബന്ധപ്പെട്ട വിവാദമാണ് ടേണ്‍ബുളിന്റെ സ്ഥാനം നഷ്ടമാവാനിടവരുത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ കണ്‍സര്‍വേറ്റീവ് പക്ഷ നേതാവാണ് മോറിസണ്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss