|    Jan 22 Sun, 2017 9:25 am
FLASH NEWS

സ്‌കോട്ട്‌ലന്‍ഡില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രകടനം

Published : 31st July 2016 | Posted By: SMR

എഡിന്‍ബര്‍ഗ്: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സ്‌കോട്ടലന്‍ഡില്‍ സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം. ഗ്ലാസ്‌ഗോയില്‍ നടന്ന പ്രകടനത്തില്‍ 3000ഓളം പേര്‍ പങ്കാളികളായി. സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം ഹിതപരിശോധന നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
2014ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടന്നെങ്കിലും ബ്രിട്ടന്റെ ഭാഗമായി തുടരണമെന്ന പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍, കഴിഞ്ഞമാസം നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവണമെന്ന അഭിപ്രായത്തിനാണ് ബ്രിട്ടണില്‍ ഭൂരിപക്ഷം ലഭിച്ചതെങ്കിലും മറിച്ചായിരുന്നു സ്‌കോട്‌ലന്‍ഡ് വിധിയെഴുതിയത്‌

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക