|    Oct 23 Mon, 2017 5:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്‌കോട്ട്‌ലന്‍ഡില്‍ വെളുത്ത മഴവില്ല്

Published : 25th November 2016 | Posted By: SMR

വെസ്റ്റ്സ്‌കോട്ട്‌ലന്‍ഡ്: മഴവില്ലിന് ഏഴു നിറമാണെന്നാണ് സങ്കല്‍പം. ഏഴല്ല, എഴായിരം വര്‍ണങ്ങളാണെന്ന് തര്‍ക്കിക്കുന്നവരുണ്ടാവാം. എന്നാല്‍, വെളുവെളുത്തൊരു മഴവില്ല് സങ്കല്‍പ്പിച്ചുനോക്കൂ. ഇളം നീലാകാശത്ത് വെണ്‍മഴവില്ലിന്റെ അത്യപൂര്‍വമായ ദൃശ്യത്തിനാണ് വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലെന്‍ കോ മഞ്ഞ് താഴ്‌വര കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. മെല്‍വിന്‍ നെക്കോള്‍സണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യം കാമറയില്‍ പകര്‍ത്തിയത്. അവിശ്വസനീയമായ കാഴ്ച എന്നാണ് മെല്‍വിന്‍ ഇതേക്കുറിച്ച് പറയുന്നത്. ചെറിയ വെള്ളത്തുള്ളികളാല്‍ നിര്‍മിതമായിരുന്നു ഈ മഴവില്ല്. മഞ്ഞുപാളികള്‍ക്കിടയില്‍ മരങ്ങള്‍ക്ക് പിന്നിലായി വിരിഞ്ഞ മഴവില്ലിന്റെ കാഴ്ച മനസ്സില്‍നിന്ന് ഒരിക്കലും മായില്ലെന്നും ഇത് മായാജാലംപോലെ തോന്നുന്നുവെന്നും മെല്‍വിന്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക