|    Jul 25 Tue, 2017 12:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യം: വോട്ടെടുപ്പ് 2020ഓടെ

Published : 17th October 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടീഷ് പ്രവിശ്യയായ സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യവിഷയത്തില്‍ രണ്ടാമത് ഹിതപരിശോധന നടത്തുമെന്ന് സ്‌കോട്ട്‌ലന്‍ഡ് നേതാവ് നിക്കോളാസ് സ്റ്റര്‍ജന്‍. വോട്ടെടുപ്പ് 2020ഓടെ നടക്കും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു വിട്ടുപോവാനുള്ള തീരുമാനമെടുത്തതിനു പിന്നാലെയാണു വീണ്ടും ഹിതപരിശോധന നടത്താന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചത്. യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമെന്നായിരുന്നു സ്‌കോട്ട്‌ലന്‍ഡില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം.
എന്നാല്‍ ബ്രിട്ടന്‍ മൊത്തം ഹിതപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇയു വിടാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയില്‍ സ്‌കോട്ട്‌ലന്‍ഡിനെ സ്വതന്ത്രരാഷ്ട്രമാക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക