ദോഹ: സ്കൂള്‍ ബാഗുകളുടെയും അനുബന്ധ സാമഗ്രികളുടെയും ഏറ്റവും മികച്ച ശേഖരവുമായി സെന്റര്‍ പോയിന്റില്‍ ബാക്ക് ടു സ്കൂള്‍ കലക്ഷന്‍ തുടക്കമായി. ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസരിച്ചുള്ള ബാക്ക്പാക്ക്, വാട്ടര്‍ ബോട്ടിലുകള്‍ മുതല്‍ പെന്‍സില്‍ പൗച്ചുകള്‍ വരെയുള്ളവ ശേഖരത്തിലുണ്ട്. ആകര്‍ഷകമായ ഡിസൈനില്‍ മിതമായ വിലയ്ക്കാണ് സ്കൂള്‍ സാമഗ്രികള്‍ ഒരുക്കിയിട്ടുള്ളത്.
ബേബിഷോപ്പിന്റെ സെലക്ഷനില്‍ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സൂപ്പര്മാന് വിഎസ് ബാറ്റ്മാന്, മിനിയന്‍സ്, ഫ്രോസന്‍, മാരീ ദി കാറ്റ് തുടങ്ങിയവ ആലേഖനം ചെയ്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ബാഗുകളും മറ്റ് അനുബന്ധ വസ്തുക്കളും ലഭ്യമാണ്. ഇന്‍സുലേറ്റഡ് ബാക്ക്പാക്കുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബോട്ടിലുകള്‍, ട്രിറ്റാന് ബോട്ടിലുകള്‍, ലഞ്ച് ബോക്സുകള്‍ തുടങ്ങിയവ കാര്‍ട്ടൂണ്‍ തീമില്‍ ലഭ്യമാണ്. വിവിധ രൂപത്തിലുള്ള ഇറേസറുകള്‍, 3ഡി ഹാര്‍ഡ് കേസ് പെന്‍സില്‍ ബോക്സുകള്‍, വര്‍ണമനോഹരമായ ജെല്‍ പെന്നുകള്, മാര്‍ക്കറുകള്‍ എന്നിവയും ശേഖരത്തിലുണ്ട്. കാറുകളോട് കമ്പമുള്ള കുരുന്നുകള്‍ക്കു വേണ്ടിയുള്ളതാണ് ഫെറാരി കളക്ഷന്‍. സ്പോര്‍ട്സ് കമ്പക്കാര്‍ക്കു വേണ്ടി റിയല്‍ മാഡ്രിഡ്, എഫ്സി ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി കലക്ഷനും ഒരുക്കിയിട്ടുണ്ട്. ബേബി ഷോപ്പിന്റെ ഡിസ്നി പ്രിന്‍സസ് കളക്ഷന്‍ കൊച്ചു പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. ഹെലോ കിറ്റി, ഫ്രോസണ്‍, മാരി ദി കാറ്റ്, സോഫി തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാവും.
ജെവേള്ഡ്സ്, ജാന്‍സ്പോര്‍ട്ട്, സാക്ക് റൂട്ട്സ്, മിന്മെയ് തുടങ്ങിയ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് സിറ്റി ലൈഫ് സ്റ്റൈല്‍ കലക്ഷന്‍ ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഷൂ മാര്‍ട്ടില്‍ മാര്‍വല്‍, ബാര്‍ബീ, ഡിസ്നി ബ്രാന്‍ഡുകളില്‍ വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പാദരക്ഷകളുടെ മനോഹരമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ട്രെന്‍ഡ് ഇഷ്ടപ്പെടുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ബാക്ക് പാക്കുകള്‍, പൗച്ചുകള്‍, പെന്‍സില്‍ കേസുകള്‍, ഐപാഡ് ബാഗുകള്‍, ഹെഡ്ഫോണുകള്, തൊപ്പികള്‍, സ്ലിങ് ബാഗുകള്‍, കാന്‍വാസ് ബാഗുകള്‍ എന്നിവയാണ് സ്പ്ലാഷിന്റെ ശേഖരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.