|    Oct 19 Fri, 2018 3:36 am
FLASH NEWS
Home   >  National   >  

സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാംക്ലാസുകാരനെ കഴുത്തറുത്തു കൊന്നു

Published : 8th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഏഴ് വയസുകാരനെ സ്‌കൂള്‍ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രഥ്യുമ്‌നനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹത്തിനടത്തുനിന്ന് ഒരു കത്തിയും കണ്ടെത്തിയുട്ടുണ്ട്.
ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രാവിലെയായിരുന്നു സംഭവം. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാര്‍ഥിയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പ്രഥ്യുമ്‌നനെ ആദ്യം കണ്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss