|    Nov 21 Tue, 2017 4:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് കൊടിയുയര്‍ന്നു

Published : 24th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: ശാസ്ത്ര കൗതുകങ്ങളും വിജ്ഞാനങ്ങളും ഇതള്‍വിരിയുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് ഭാരതപ്പുഴയുടെ തീരത്ത് കൊടിയുയര്‍ന്നു. പ്രധാന വേദിയായ ഷൊര്‍ണൂര്‍ കെവിആര്‍ സ്‌കൂളിലാണ് മേളയ്ക്ക് ഔപചാരിക തുടക്കമായത്. മല്‍സരങ്ങള്‍ക്ക് ഇന്നു മുതലാണ് തുടക്കമാവുന്നത്.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജിമ്മി കെ ജോസ് പതാക ഉയര്‍ത്തിയതോടെയാണ് ശാസ്ത്രമേളയ്ക്കു തുടക്കമായത്. തുടര്‍ന്ന് വിവിധ സ്‌കൂളുകളില്‍ നിന്നും എത്തിയ മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷനും നടന്നു. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയമേള എന്നിവയിലാണ് മല്‍സരങ്ങള്‍ നടക്കുക. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പാണ് കേരള സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന്റെ മുഖ്യ സംഘാടകര്‍. ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി കെ ശ്രീകണ്ഠന്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി വി രാമകൃഷ്ണന്‍, സ്‌കൂ ള്‍ മാനേജര്‍ മോഹന്‍ദാസ്, റിസപ്ഷന്‍ കണ്‍വീനര്‍ യു എ മജീദ് സംബന്ധിച്ചു.
ഇന്നു രാവിലെ 9ന് പി കെ ശശി എംഎല്‍എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ശാസ്‌ത്രോ ല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മല്‍സരങ്ങള്‍ക്കു തുടക്കമാവും. അഞ്ചു ദിവസങ്ങളിലായാണ് ശാസ്‌ത്രോല്‍സവം നടക്കുക. 24, 25, 26 തിയ്യതികളില്‍ മല്‍സരങ്ങളും 27ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക