|    Mar 24 Fri, 2017 9:33 pm
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥി സംഘട്ടനം; വണ്ടിത്താവളത്ത് ബിജെപി-ജനതാദള്‍ സംഘര്‍ഷം

Published : 20th October 2016 | Posted By: SMR

വണ്ടിത്താവളം: കെകെഎംഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ഥി സംഘടനകളിലെ പ്രശ്‌നം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുത്തു. ഇതോടെ വിദ്യാര്‍ഥി സംഘട്ടനം ബിജെപി- ജനതാദള്‍(എസ്) സംഘര്‍ഷമായി ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഘര്‍ഷം നടന്നത്. കഴിഞ്ഞ രണ്ടു ദിവസ്സമായി  എബിവിപി, കെവിജെ വിദ്യാര്‍ഥികള്‍ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കം നിലനിന്നിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ ഇരുപതോളം ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂളിനകത്തേക്ക് കയറിയതാണ് സംഘര്‍ഷത്തിന് വഴി തെളിച്ചത്. ബുധനാഴ്ച്ച കാലത്ത് വിദ്യാര്‍ഥികളെ  ചോദ്യം ചെയ്യാനെത്തിയ ബി ജെ പി പ്രവര്‍ത്തകരുമായി ജനതാദള്‍(എസ്) വാക്കേറ്റമുണ്ടായി. അത് സംഘര്‍ഷമാവുകയായിരുന്നു. സ്‌കൂള്‍ കുട്ടികളെ ക്ലാസ്സില്‍ നിന്ന് ഇറക്കിവിട്ടശഷമാണ് അടിപിടി നടന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റില്ല.  വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരു സംഘടനകളുടെയും പരിക്കേറ്റ പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. വണ്ടിത്താവളം ടൗണിലെ കടകമ്പോളങ്ങള്‍ ഒന്നരമണിക്കൂറോളം അടച്ചിട്ടു. പിന്നീട് കസബ സി ഐ വിപിന്‍കുമാറും സംഘവുമെത്തി സ്ഥിതി നിയന്ത്രണത്തിലാക്കി.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക