സ്കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
Published : 10th January 2016 | Posted By: SMR
പുനലൂര്‍: സ്കൂള്‍ വിദ്യാര്‍ഥിയെ നാലംഗസംഘം മര്‍ദ്ദിച്ചതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥി പുനലൂര്‍ പേപ്പര്‍മില്‍ ഗോകുലത്തില്‍ രമേശിന്റെ മകന് അമേഷ് (17) നാണ് മര്‍ദനമേറ്റത്.ഐക്കരക്കോണം എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ അമേഷിനെ കഴിഞ്ഞദിവസം വൈകീട്ട് സ്കൂളില്‍ നിന്നിറങ്ങുമ്പോഴാണ് നാലംഗസംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടാഴ്ചമുമ്പ് അമേഷിന്റെ ഒരു സുഹൃത്തിനെ അക്രമിസംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് അമേഷ് ഇടപെട്ട് തടയുകയുണ്ടായി. ഇതിലുണ്ടായ വിരോധമാണ് അക്രമണത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അമേഷിനെ തടഞ്ഞുനിര്‍ത്തിയശേഷം ക്രൂരമായി മര്‍ദ്ദിച്ചത്. കവിളില്‍ അടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്ത സംഘം മൂക്കിലിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മൂക്കില്‍ നിന്നും രക്തം ഒഴുകുന്നതുകണ്ട് തന്നെ തള്ളിയിട്ടശേഷം സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് അമേഷ് പറയുന്നു. തന്നെ ഉപദ്രവിക്കുന്നത് ചില സഹപാഠികള്‍ കണ്ടതായും അമേഷ് പറഞ്ഞു. പ്രതികള്‍ മദ്യലഹരിയിലായിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കളാണ് അമേഷിനെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചശേഷം പോലിസില്‍ പരാതിയും നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.