|    Oct 22 Mon, 2018 2:16 am
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി

Published : 30th January 2017 | Posted By: fsq

 

ശാസ്താംകോട്ട: സ്‌കൂള്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. ശൂരനാട് ഇഞ്ചക്കാട് ഗ്രീന്‍വ്യൂവില്‍ സുനില്‍കുമാറിന്റെ മകനും കടമ്പനാട് കെ ആര്‍ കെപിഎം ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അര്‍ജുന്‍ വിനായകി(13)നെയാണ് ഈ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കൈയുടെ മസിലുകള്‍ തകര്‍ന്ന കുട്ടി ശാസ്താംകോട്ട താലൂക്ക് ആശുപത്രയില്‍ ചികില്‍സയിലാണ്. സംഭവത്തെ കുറിച്ച് അര്‍ജുന്‍ പറയുന്നത്: കഴിഞ്ഞ 26ന് റിപബ്ലിക് ദിനത്തില്‍ അര്‍ജുന്റെ ക്ലാസില്‍ പഠിക്കുന്നതും കൂട്ടുകാരുമായ ഒരു വിദ്യാര്‍ഥിയും ഇതേ സ്‌കൂളില്‍ മറ്റൊരു ക്ലാസില്‍ പഠിക്കുന്ന  വിദ്യാര്‍ഥിയും സ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റില്‍പ്പെട്ടവരായിരുന്നു. ഇരുവരും സ്‌കൂളിലെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ശേഷം അര്‍ജുന്റെ വീട്ടില്‍ എത്തിയിരുന്നു. അര്‍ജുന്റെ കൂട്ടുകാരന്‍ ഈ വിവരം അവരുടെ വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും മറ്റേ കുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. കുട്ടിയെ കാണാതിരുന്നതോടെ മാതാവ് കുട്ടിയെ തിരക്കി സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും എത്തിയിരുന്നു. അര്‍ജുന്‍ ആണ് കുട്ടിയെ വിളിച്ചു കൊണ്ടു പോയതെന്ന ധാരണയില്‍ ഈ അധ്യാപകന്‍ അര്‍ജുനെ കഴിഞ്ഞ ദിസം ഉച്ചയ്ക്ക് സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കുകയും കൈയില്‍ കിട്ടിയ വടികള്‍ ഉപയോഗിച്ച് ശരീരമാസകലം അടിക്കുകയുമായിരുന്നു. മറ്റൊരു അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ച അധ്യാപകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ കുട്ടിയെ അടിക്കുകയായിരുന്നു. തുടര്‍ന്ന് അവശനായ കുട്ടിയെ കൂട്ടുകരായ കുട്ടികള്‍ ക്ലാസ് മുറിയില്‍ എത്തിച്ചു. ശരീരമാസകലം പാടും കൈയില്‍ നീരും വന്ന കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ കൈയിലെ മസിലുകള്‍ തര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം മാറ്റം ഉണ്ടായില്ലെങ്കില്‍ കൈയ്ക്ക് ഓപ്പറേഷന്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപകനെതിരേ പിതാവ് കടമ്പനാട് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss