|    Sep 26 Tue, 2017 11:24 am

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: സ്‌കൂള്‍ യുവജനോല്‍സവത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്മാര്‍ട്ട് ക്ലാസ് മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാങ്ങ് സ്വദേശികളായ കോങ്ങാടന്‍ ഹാരിസ് (20),ചക്കിങ്ങല്‍ തൊടി ഷിബിയാസ് (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ ഷാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2015 ലാണു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളത്തൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് പോലിസ് യുവാക്കളെ അറസ്റ്റ് ചെയ്തത് എസ് ഐ രവീന്ദ്രന്‍ അശെ ഉസ്മാന്‍ വനിതാ പോലിസ് ഓഫിസര്‍ ദിവ്യ  എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക