|    Sep 23 Sat, 2017 2:53 pm
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സ്വവര്‍ഗരതിക്ക് പ്രേരിപ്പിച്ചു; യുവതി പിടിയില്‍

Published : 29th October 2016 | Posted By: SMR

കാട്ടാക്കട: ടെലിഫിലിം നിര്‍മിക്കാന്‍ പണം നല്‍കാമെന്നു വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സ്വവര്‍ഗരതിക്ക് പ്രേരിപ്പിച്ച യുവതി കാട്ടാക്കട പോലിസിന്റെ പിടിയിലായി. വീരണകാവ് അരുവിക്കുഴി കൃപാനിലയത്തില്‍ സന്ധ്യ (26) ആണു പിടിയിലായത്. തലസ്ഥാന നഗരിയിലെ ഒരു സ്‌കൂളില്‍ നിന്ന് 10, പ്ലസ്‌വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ വഴുതക്കാട്ടു നിന്നു വീരണകാവിലെ അരുവിക്കുഴിയിലെ സന്ധ്യയുടെ വീട്ടില്‍ എത്തിച്ചത്.  അഭിനയമോഹമുള്ള പെണ്‍കുട്ടി ഒരു തിരക്കഥ തയ്യാറാക്കി സന്ധ്യയുടെ സുഹൃത്തിനെ ഏല്‍പ്പിച്ചു. ഈ കഥ ടെലിഫിലിം ആക്കാനുള്ള ഒന്നരലക്ഷം രൂപ നല്‍കാമെന്നു സന്ധ്യ പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. ഇതിനായി തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കുട്ടികള്‍ സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടികള്‍ സന്ധ്യ—ക്കൊപ്പം ഓട്ടോയില്‍ വീരണകാവില്‍ എത്തുകയായിരുന്നു. വീട്ടില്‍ എത്തിച്ച ശേഷം ഇവിടെ വച്ച് കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിച്ചു. സ്വവര്‍ഗരതി—ക്ക് ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ചില കുട്ടികള്‍ ബഹളംവച്ചതോടെ നാട്ടുകാര്‍ അറിയുകയായിരുന്നു. തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ കാട്ടാക്കട പോലിസ് യുവതിയെയും പെ ണ്‍കുട്ടികളെയും കസ്റ്റഡിയില്‍ എടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. യുവതിയുടെ പേരില്‍ കേസെടത് കോടതിയില്‍ ഹാജരാക്കി. കോടതി പ്ര തിയെ  റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക