|    Jun 28 Wed, 2017 5:39 pm
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; സിഐടിയു പ്രവര്‍ത്തകനെ പോലിസ് തിരയുന്നു

Published : 26th October 2016 | Posted By: SMR

ബാലരാമപുരം: 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച കേസില്‍ സിഐടിയു പ്രവര്‍ത്തകനെ പോലിസ് തിരയുന്നു. വഴിമുക്ക് സ്വദേശി അസീമി (28)നെ ആണു പോലിസ് തിരയുന്നത്. കഴിഞ്ഞ 21നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്ഥിരമായി ബാലരാമപുരത്തെ സ്‌കൂളിലെ കുട്ടികളെ സവാരിയായി സ്‌കൂളിലെത്തിക്കുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന പ്രതി അതേ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് വശത്താക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ദിവസങ്ങളില്‍ കുട്ടിയെ തന്റെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോവുകയും മണിക്കൂറുകള്‍ക്കു ശേഷം തിരികെ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. ഇത് കണ്ടു സംശയം തോന്നിയ അധ്യാപകര്‍ രക്ഷകര്‍ത്താക്കളെ വിവരമറിയിക്കുകയും ബാലരാമപുരം പോലിസില്‍ അറിയിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലിസ് കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അസീമിനെ അന്വേഷിച്ച് പോലിസ് വഴിമുക്കിലെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പോലിസ് എത്തിയെന്ന വിവരം ലഭിച്ച അസീം ഓട്ടോ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലിസ് കാസിമിന്റെ ഓട്ടോ കസ്റ്റഡിയിലെടുത്തു. പ്രതിക്കായി പോലിസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നുവെങ്കിലും സ്ഥലത്തെ ഉന്നത സിപിഎം നേതാവ് പ്രതിയെ സംരക്ഷിക്കുന്നതായാണ് ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക