|    Aug 17 Thu, 2017 11:33 am
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അശ്ലീല സംഭാഷണം നടത്തിയതിനെതിരേ കേസെടുത്തു

Published : 4th August 2017 | Posted By: fsq

 

പെരുമ്പാവൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അശ്ലീല സംഭാഷണം നടത്തിയ അധ്യാപകനെതിരേ പെരുമ്പാവൂര്‍ പോലിസ് പോസ്‌കോ നിയമ പ്രകാരം കേസെടുത്തു. തണ്ടേക്കാടുള്ള മാനേജ്‌മെന്റ് സ്‌കൂളിലാണ് കഴിഞ്ഞ അധ്യായന വര്‍ഷം കോലഞ്ചേരി സ്വദേശിയായ 45കാരനായ അധ്യാപകന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനികളോട് അശ്ലീല സംഭാഷണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെതിരേ മാനേ—ജ്‌മെന്റ് ചൈല്‍ഡ് ലൈനിലും പിന്നീട് പോലിസിലും പരാതി നല്‍കിയിരുന്നു. അഞ്ചു വിദ്യാര്‍ഥികളാണ് പരാതി നര്‍കിയത്. ഇതിനിടെ ജുവനൈല്‍ പോലിസെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവം വിദ്യാര്‍ഥിനികളില്‍ നിന്നും പുറത്തായതോടെ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ യുവാക്കള്‍ വിദ്യാര്‍ഥിനികളുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി അധ്യാപകനുമായി അശ്ലീല  സംഭാഷണം ചാറ്റുചെയ്ത് പുറത്ത് പ്രചരിപ്പിച്ചിരുന്നു. പിന്നീടാണ് പരാതി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്.    നിയമപ്രകാരം 15 ദിവസം മാത്രമേ സ്‌കൂള്‍ മാനേജ്‌മെന്റിന് സസ്‌പെന്റ് ചെയ്യാനുള്ള അവകാശമുള്ളൂ. തുടര്‍ന്ന് മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം ആര്‍ഡിഡിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് രണ്ടു വട്ടംകൂടി പരാതി നല്‍കിയെങ്കിലും ആര്‍ഡിഡി തലത്തില്‍ നിന്നും ഹിയറിങ് നടത്താന്‍ തയ്യാറായിട്ടില്ലെന്നും മാനേജ്‌മെന്റ് പറയുന്നു. 17 വര്‍ഷമായി സ്‌കൂളിലുള്ള മലയാളം അധ്യാപകന്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് വാങ്ങിയയാളാണ്. രാഷ്ട്രീയ പിടിപാടുള്ള അധ്യാപകന്‍ ഉന്നത ഇടപെടല്‍ നടത്തി കേസ് ഒതുക്കി തീര്‍ക്കാനും ശ്രമിക്കുന്നുണ്ട്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക