|    Jan 22 Sun, 2017 1:28 pm
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനം; നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൊഴി

Published : 13th December 2015 | Posted By: SMR

ശാസ്താംകോട്ട: ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഉള്‍പ്പടെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശൂരനാട് പോലിസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തില്‍ എത്തിയാണ് ശൂരനാട് എസ്‌ഐ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് മൊഴിരേഖപ്പെടുത്തിയത്. അടൂര്‍ പോലിസ് അറസ്റ്റുചെയ്ത പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും ശൂരനാട് പോലിസ് പറഞ്ഞു. കഴിഞ്ഞ അഞ്ചിനാണ് കടമ്പനാട്, ശൂരനാട് സ്വദേശികളായ ഒന്‍പതിലും പത്തിലും പഠിക്കുന്ന പെണ്‍കുട്ടികളെ പരിചയക്കാരനായ കൂട്ടുകാരന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നത്.

കടമ്പനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശൂരനാട് സ്വദേശിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തകേസ് ശൂരനാട് പോലിസിലേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ശൂരനാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ വീടുമായി പരിചയമുള്ള കരുനാഗപ്പള്ളി സ്വദേശി കണ്ണന്‍ തന്നെ പലതവണ ഓച്ചിറ, ചെറിയഴീക്കല്‍ ഭാഗങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. കഴിഞ്ഞ അഞ്ചിനും വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോകണമെന്ന് മാതാവിനെ ധരിപ്പിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും കരുനാഗപ്പള്ളിയിലെ കണ്ണന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് മറ്റ് സുഹൃത്തുക്കളായ രതീഷ്, രാജു എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുറച്ച് പണം നല്‍കി തന്നേയും ഇവര്‍ നേരത്തേ വീട്ടില്‍ പാര്‍പ്പിച്ചിരുന്ന കടമ്പനാട് സ്വദേശിനിയായ പെണ്‍കുട്ടിയേയും കാറില്‍ കൊണ്ടുവന്ന് കടമ്പനാട് സ്‌കൂളിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റ് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിന് വിധേയമായിട്ടുണ്ടോയെന്നും പോലിസ് അന്വേഷിച്ചുവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക