|    Oct 22 Mon, 2018 6:10 pm
FLASH NEWS

സ്‌കൂള്‍ വിദ്യാര്‍ഥികളെ തെരുവ് നായ ആക്രമിച്ചു

Published : 26th September 2017 | Posted By: fsq

 

കൊല്ലം:പുനലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ തെരുവ് നായ ആക്രമിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്കടക്കം അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റു. കടിയേറ്റവരെ കൊല്ലം ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.  രാവിലെ ട്ടിനുംഒ മ്പതിനും ഇടയിലായിരുന്നു വിദ്യാര്‍ഥികളെ തെരുവ് നായ ആക്രമിച്ചത്. സ്‌കൂളിലേയ്ക്ക് പോകും വഴി പുനലൂര്‍ പേപ്പര്‍മില്ലിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. പുനലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തസ്‌നി, സ്റ്റെഫി, സന്ധ്യ എന്നീ പെണ്‍കുട്ടികള്‍ക്കും, ആതില്‍, സജിത്ത് എന്നീ വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. കൊല്ലം ജില്ല ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തുടര്‍ ചികില്‍സ ആവശ്യമുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss