|    Jan 20 Fri, 2017 5:15 am
FLASH NEWS

സ്‌കൂള്‍ വിട്ട് മടങ്ങവെ 14 വിദ്യാര്‍ഥികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

Published : 8th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകവെ 14 വിദ്യാര്‍ഥികള്‍ക്ക് തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ജൈമോള്‍ (11), രേഷ്മ മോള്‍ (11), അനീഷ (ഒമ്പത്), ബ്ലെസി (11), രേഷ്മ (11), കാളീശ്വരി (10) ഹുസയ്ന്‍ (ആറ്), ആയിഷ (ആറ്), ഗോപിക (എട്ട്), മിന്നു (10), യുവറാണി (11), നന്ദിനി (11), അമൃത (11), മാതെ സരണ്‍ (10) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്‌കൂള്‍ പരിസരത്ത് നിന്നും നൂറു മീറ്റര്‍ മാത്രം അകലെ പഞ്ചായത്ത് കോളനിക്ക് സമീപത്തായിരുന്നു കുട്ടികള്‍ക്ക് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇവര്‍ക്ക്   മുന്‍പില്‍ പോയ കുട്ടികളില്‍ ഒരാള്‍ തേനീച്ചക്കൂട്ടില്‍ കല്ലെറിഞ്ഞതാണ് തേനീച്ചയുടെ ആക്രമണം ഉണ്ടാവാന്‍ കാരണമെന്ന് പരിക്കേറ്റ കുട്ടികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക