|    May 26 Fri, 2017 1:51 am
FLASH NEWS

സ്‌കൂള്‍ വാന്‍ ബസ്സിലിടിച്ച് മരിച്ച കുട്ടികളെ അപമാനിച്ച് സന്ദേശം അയച്ച എന്‍ജിനീയര്‍ക്കെതിരേ കേസ്

Published : 12th July 2016 | Posted By: SMR

മംഗളൂരു: കര്‍ണാടകയിലെ കുന്താപുരത്ത് സ്വകാര്യബസ് സ്‌കൂള്‍ വാനിലിടിച്ച് മരിച്ച എട്ട് കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാസര്‍കോട്ടെ യുവ എന്‍ജിനീയര്‍ക്കെതിരെ പോലിസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞമാസം 21നാണ് കുന്താപുരത്തുണ്ടായ വാഹനാപകടത്തില്‍ എട്ട് കുട്ടികള്‍ മരണപ്പെട്ടത്. ഈ കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമായി കാസര്‍കോട്ടെ യുവ എന്‍ജിനീയറായ ശങ്കര്‍ പ്രസാദിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു.മരണപ്പെട്ടതെല്ലാം ക്രിസ്ത്യന്‍ കുട്ടികളായതിനാല്‍ ദുഃഖിക്കേണ്ടകാര്യമില്ലെന്നും ഈ സംഭവം ഗൗനിക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് ശങ്കര്‍പ്രസാദ് പ്രചരിപ്പിച്ചത്. എന്നാല്‍ ഈ സന്ദേശം വന്‍ വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതിനെതിരെ അശ്വതി ജെ പെരേര മുഡുബിദ്രി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.ബംഗളൂരുവില്‍നിന്ന് അടുത്തിടെയാണ് ശങ്കര്‍ പ്രസാദ് എംടെക് ബിരുദം നേടിയത്. മംഗളൂരു കേന്ദ്രീകരിച്ചാണ് ശങ്കര്‍ പ്രസാദിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. അന്വേഷണത്തെ തുടര്‍ന്ന് ഇയാള്‍ മംഗളൂരുവില്‍നിന്ന് മുങ്ങിയിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day