|    Oct 24 Tue, 2017 7:37 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്‌കൂള്‍ വാനില്‍ ബസ്സിടിച്ച് എട്ടു കുട്ടികള്‍ മരിച്ചു

Published : 22nd June 2016 | Posted By: sdq

children

കുന്താപുര(കര്‍ണാടക): ദേശീയപാതയിലെ കുന്താപുരയ്ക്കടുത്തുള്ള മൊഹാദി ക്രോസിനടുത്ത താസിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച മാരുതി ഒമ്‌നി വാനില്‍ സ്വകാര്യബസ്സിടിച്ച് എട്ടു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. ബൈന്തൂരില്‍ നിന്ന് കുന്താപുരയിലേക്കു വരുകയായിരുന്ന സ്വകാര്യ ബസ് ഡോണ്‍ബോസ്‌കോ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനില്‍ ഇടിച്ചാണ് അപകടം.


വാനില്‍ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്.
സ്‌കൂളിലെ അധ്യാപികയും ഡ്രൈവറുമടക്കമുള്ളവരുടെ പരിക്ക് ഗുരുതരമാണ്. മരിച്ചവരില്‍ ഏഴാംതരം വിദ്യാര്‍ഥിനി നിക്ഷിക, എല്‍കെജി വിദ്യാര്‍ഥിനി കലിസ്റ്റ, ഒന്നാംതരം വിദ്യാര്‍ഥിനി അനായ തുടങ്ങിയവരെയാണു തിരിച്ചറിഞ്ഞത്.
ബസ് ഡ്രൈവര്‍ മഞ്ജു, കണ്ടക്ടര്‍ ശങ്കര്‍ എന്നിവരെ ബൈന്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. എസ്പി അന്നാമുരുഗന്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക