|    Jan 19 Thu, 2017 2:01 am
FLASH NEWS

സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് 7 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published : 25th July 2016 | Posted By: mi.ptk

ലക്‌നൗ: സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാദോഹയില്‍ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസിലാണ് അപകടമുണ്ടായത്.19 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ബിഎച്ച് യു, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ എന്നീ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കടക്കയ്ക്കും മധോസിങ് സ്‌റ്റേഷനും ഇടയില്‍ കാവല്‍ക്കാരനില്ലാത്ത 42ാം നമ്പര്‍ ലെവെല്‍ക്രോസിലാണ് അപകടം ഉണ്ടായത്. വാരണാസി-അലഹബാദ് പാസഞ്ചര്‍ ട്രെയിനിടിച്ചാണ് വാന്‍ തകര്‍ന്നത്. ടെന്‍ഡന്‍ ഹാര്‍ട്‌സ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.
കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ താ്ല്‍ക്കാലികമായി നിയമിച്ച ഗ്യാങ്മാസ്റ്റര്‍ സ്‌കൂള്‍ വാനിലെ ഡ്രൈവറോട് വാ്ന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കേള്‍ക്കാതെ ഡ്രൈവര്‍ വാഹനം എടുക്കകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടില്ല.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക