|    Dec 18 Mon, 2017 9:02 am

സ്‌കൂള്‍ മീറ്റ്: ആദ്യ ഇരട്ട സ്വര്‍ണത്തിന് ഉടമയായി ബിബിന്‍ ജോര്‍ജ്

Published : 23rd November 2016 | Posted By: SMR

കൊച്ചി:  ബിബിന്‍ ജോര്‍ജ് ഇത്തവണയും ജില്ലാ സ്‌കൂള്‍ മീറ്റിലെ ആദ്യ ഇരട്ട സ്വര്‍ണത്തിനുടമയായി.  5000 മീറ്റര്‍ ഓട്ടത്തിലും 800 മീറ്ററിലുമാണ്  മാര്‍ബേസില്‍ സ്‌കൂള്‍ താരമായ ബിബിന്‍ ആദ്യ ദിനം തന്നെ സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയ ബിബിന്റെ അവസാന സ്‌കൂള്‍ മീറ്റ് കൂടിയാണിത്.  5000 മീറ്ററില്‍ മീറ്റ് റെക്കോഡോടെയായിരുന്നു ഈ പ്ലസ്ടു താരത്തിന്റെ ഫിനിഷിങ്, (15:59.1 സെക്കന്റ്). കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സ്വന്തം പേരിലുള്ള റെക്കോഡാണ് (16:12.1 സെക്കന്റ്) ബിബിന്‍ തിരുത്തിയത്. നിലവില്‍ ഈ ഇനത്തിലെ സംസ്ഥാന റെക്കോഡും ബിബിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന മീറ്റില്‍ 15:08 സെക്കന്റ് സമയത്തില്‍ ഓടിയെത്തിയാണ് ബിബിന്‍ പുതിയ റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി ട്രാക്കില്‍ സജീവമായി രംഗത്തുള്ള ബിബിന്‍ തൊടുപുഴ മാപിളശേരി ജോര്‍ജിന്റെയും റജീനയുടെയും മകനാണ്. അഞ്ചാം ക്ലാസിലായിരുന്നു മാര്‍ബേസില്‍ സ്‌കൂളില്‍ ചേര്‍ന്നത്. തുടര്‍ന്നങ്ങോട്ട് ട്രാക്കില്‍ നിന്ന് നിരവധി മെഡലുകള്‍ കൊയ്‌തെടുത്തു. ദേശീയസംസ്ഥാന സ്‌കൂള്‍ മീറ്റുകളിലും ദേശീയ യൂത്ത്, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളിലും നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. അവസാന ദിനം 1500 മീറ്ററിലും ബിബിന് മത്സരമുണ്ട്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ട്രിപ്പിള്‍ നേട്ടം ആവര്‍ത്തിക്കാനാവുമെന്നാണ് ബിബിന്റെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss