|    Dec 16 Sun, 2018 8:46 am
FLASH NEWS

സ്‌കൂള്‍ മതില്‍ ഇടിഞ്ഞുവീണു; സമീപത്തെ വീട്ടുകാര്‍ ദുരിതത്തില്‍

Published : 27th May 2018 | Posted By: kasim kzm

ആനക്കര: മഴയില്‍ സ്‌കൂള്‍ മതില്‍ ഇടിഞ്ഞു വീണു. ആനക്കര സ്വാമിനാഥ വിദ്യാലയ ഡയറ്റ് ലാബ് സ്‌കൂളിന്റെ ചുറ്റു മതിലാണ് വീടുകള്‍ തിങ്ങി നിറഞ്ഞ ഭാഗത്തേക്ക് പത്തു മീറ്ററോളം തകര്‍ന്നു വീണത്.
കഴിഞ്ഞ വര്‍ഷവും സ്‌കൂളിന്റെ ഈ ഭാഗത്തെ ചുറ്റുമതില്‍ സമീപത്തെ കിണറ്റിലേക്ക് ഇടിഞ്ഞു വീണിരുന്നു. ഇത് പിന്നീട് പുതുക്കി പണിയുകയായിരുന്നു. എന്നാല്‍ പുതുക്കി പണിത മതിലിന്റെ പഴയ മതിലാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്.
സ്‌കൂള്‍ പരിസരത്തെ മുഴവന്‍ ചെളി വെള്ളവും തിങ്ങി നിറഞ്ഞു വീടുകളിലേക്കാണ് മഴയില്‍ എത്തുന്നത്. പറമ്പുകളിലും വീടിന്റെ മുറ്റത്തും ചെളികെട്ടിനില്‍ക്കുകയാണ്. ബാക്കിയുളള മതിലും ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലുമാണ്. സ്‌കൂള്‍ തുറക്കുന്നതോടെ അപകട സാധ്യതയും വര്‍ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss