|    May 27 Sat, 2017 7:33 pm
FLASH NEWS

സ്‌കൂള്‍ ബാഗിന്റെ ഭാരം: വിദ്യാര്‍ഥികള്‍വാര്‍ത്താസമ്മേളനം നടത്തി

Published : 24th August 2016 | Posted By: SMR

ചന്ദ്രാപൂര്‍ (മഹാരാഷ്ട്ര): സ്‌കൂ ള്‍ ബാഗിന്റെ അമിത ഭാരം വിദ്യാ ര്‍ഥികള്‍ക്ക് നിരന്തര പീഡനമായി മാറുന്നതിലേക്ക് ശ്രദ്ധക്ഷണിച്ച് രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനം നടത്തി. ദിവസവും അഞ്ചു മുതല്‍ ഏഴുവരെ കിലോഗ്രാം ഭാരവും പേറിയുള്ള സ്‌കൂള്‍യാത്ര അസഹനീയമാണെന്ന് അവര്‍ പറഞ്ഞു. ദിവസേന എട്ടു വിഷയങ്ങള്‍ക്കായി 16 പുസ്തകങ്ങളെങ്കിലും പേറേണ്ടിവരുന്നുണ്ട്. ചിലപ്പോള്‍ ഇത് 20 പുസ്തകങ്ങള്‍ വരെ എത്തും. സ്‌കൂളിലെ മൂന്നാംനിലയിലേക്ക് ബാഗ് ചുമന്നു കയറാനും ബുദ്ധിമുട്ടാണെന്ന് ഇവര്‍ പറയുന്നു.
പരാതി മാത്രമല്ല, പരിഹാരവും വിദ്യാര്‍ഥികള്‍ നിര്‍ദേശിക്കുന്നുണ്ട്. തങ്ങളുടെ വര്‍ക്ക്ബുക്കുകള്‍ സ്‌കൂള്‍ അധികൃതര്‍ വാങ്ങി സൂക്ഷിക്കുകയോ നിലവിലെ പിരിയഡുകളില്‍ കുറവുവരുത്തുകയോ ചെയ്യണമെന്നാണ് ഇവരുടെ നിര്‍ദേശം. ആവശ്യം നേടിയെടുക്കാന്‍ സമരത്തിനുപോലും തയ്യാറാവുമെന്നും കുട്ടികള്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം ലഘൂകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തേ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. പിന്നീട് അത് നിര്‍ജീവമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day