|    Oct 21 Sat, 2017 1:25 am
FLASH NEWS

സ്‌കൂള്‍ ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 18 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 2nd July 2016 | Posted By: SMR

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കുളപ്പാടം പൂന്തിരുത്തിക്കുന്നില്‍ സ്‌കൂള്‍ ബസ് 30 അടി താഴ്ചയിലെ വയലിലേക്ക് മറിഞ്ഞ് 18 വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. കോട്ടപ്പുറം സെന്‍ട്രല്‍ സ്‌കൂളിന്റെ ബസാണ് ഇന്നലെ രാവിലെ ഒമ്പതിന് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ അമൃത, സായൂജ് കൃഷ്ണ, അഭിനവ്, ശ്രീലക്ഷ്മി, ജിനു ജോസ്, എയ്ഞ്ചല്‍, രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഗോപിക, സക്കീര്‍ ഹുസയ്ന്‍, ഗോകുല്‍, റാഷിദ, ശ്രീഹര്‍ഷന്‍, ആബിദ, മൂന്നാം ക്ലാസ് വിദ്യാര്‍ഥി അതുല്‍, നാലാം ക്ലാസ് വിദ്യാര്‍ഥികളായ ബാസിത്, അര്‍ച്ചന, എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സുല്‍ത്താന, സ്‌കൂള്‍ അധ്യാപകന്‍ ജിതിന്‍ (26) ജീവനക്കാരന്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റു.
അമൃത ഒഴികെയുള്ള വിദ്യാര്‍ഥികളെ പ്രാഥമിക ചികില്‍സ നല്കി വിട്ടയച്ചു. ഒഴുകു പാറ, കുളപ്പാടം ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ കയറ്റിയ ബസ് കയറ്റത്തില്‍ തകരാറിലായതിനെത്തുടര്‍ന്ന് പുറകോട്ട് ഉരുളുകയായിരുന്നു.
ഇതോടെ ഡ്രൈവര്‍ സൈഡിലെ ഭിത്തിയില്‍ ഇടിച്ചു നിറുത്താനുള്ള ശ്രമത്തിനിടെ ബസ്സിന്റെ പിന്‍വശം താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് രക്ഷിതാക്കളും പരിസരവാസികളും ഓടിക്കൂടി വിദ്യാര്‍ഥികളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക