|    Jan 20 Fri, 2017 3:04 am
FLASH NEWS

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

Published : 20th August 2016 | Posted By: SMR

ബദിയടുക്ക: ഗോളിയടുക്കയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട് 4.45ഓടെ ഗോളിയടുക്ക ദാസക്കണ്ടം വളവിലാണ് അപകടം. ബദിയടുക്കയിലെ കുനില്‍ സ്‌ക്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
ബദിയടുക്കയില്‍ നിന്നും എല്‍കെജി, യുകെജി വിദ്യാര്‍ഥികളുമായി ഗോളിയടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ ബസിന്റെ ബ്രൈക്ക് പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടി കുടിയ നാട്ടുകാരാണ് ബസിനകത്തുണ്ടായിരുന്ന വിദ്യാര്‍ഥികളെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. 22 ഓളം കുട്ടികളാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്.
പല കുട്ടികള്‍ക്കും പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികില്‍സ നല്‍കി. സാരമായി പരിക്കേറ്റ ഒരു കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ബദിയടുക്ക പോലിസ് സ്ഥലത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക