|    Jul 23 Mon, 2018 10:56 am
FLASH NEWS

സ്‌കൂള്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനികള്‍ക്ക് കാറിടിച്ച് ഗുരുതര പരിക്ക്

Published : 24th September 2017 | Posted By: fsq

 

തെന്മല:സ്‌കൂള്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനികള്‍ക്ക് ടാറ്റ സുമോയിടിച്ച് ഗുരുതര പരിക്ക്. പുനലൂരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളും ഇടമണ്‍ സ്വദേശികളും സഹോദരികളുമായ നേഖ (12), നിഖിന (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍  ചികില്‍സയിലാണ്. ദേശീയപാതയില്‍ ഇടമണ്‍ എല്‍പി സ്‌കൂള്‍ ജങ്്ഷന് സമീപത്തായി റോഡരുകില്‍  നിന്ന ഇവരെ അമിത വേഗതയിലെത്തിയ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക്  കൊണ്ട് പോയത്. വാഹനം കസ്റ്റഡിയിലെടുത്ത തെന്മല പോലിസ് കേസെടുത്ത്  അന്വേഷണം തുടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss