|    Oct 24 Tue, 2017 12:47 am
FLASH NEWS

സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെടുന്നതിനുമുമ്പ് മറ്റുള്ളവിദ്യാര്‍ഥികളെ വിട്ടാല്‍ അപകടസാധ്യതയെന്ന്

Published : 8th October 2016 | Posted By: Abbasali tf

കൊച്ചി: കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ 15,000ത്തോളം സ്‌കൂള്‍ ബസ്സുകള്‍ ഓടുന്നുണ്ടെന്നും എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെട്ടതിനുശേഷമാണ് മറ്റുള്ള വിദ്യാര്‍ഥികളെ വിടുന്നതെന്നും വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ഈ സമ്പ്രദായമാണ് നല്ലതെന്നും കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ സ്‌കൂള്‍ബസ്സുകള്‍ പുറപ്പെടുന്നതിനുമുമ്പ് നടന്നുപോവുന്ന വിദ്യാര്‍ഥികളെ വിട്ടതിനുശേഷം മാത്രമേ സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെടാവൂവെന്നും പറഞ്ഞിരുന്നു.ആകെ വിദ്യാര്‍ഥികളില്‍ നാല്‍പതുശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം സ്വകാര്യ വാഹനങ്ങളിലോ പൊതുഗതാഗതമോ ആണ് ഉപയോഗിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന അത്തരം വിദ്യാര്‍ഥികളെ നേരത്തെ വിട്ടാല്‍ അവര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നും സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സ്‌കൂളില്‍ നിന്നും സുരക്ഷിതമായി പോവാന്‍ കഴിയില്ലെന്നും ഇബ്രാഹിംഖാന്‍ പറഞ്ഞു. അതുകൊണ്ട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഉത്തരവ് പുനപരിശോധിക്കണമെന്നും കേരള സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക