|    Jul 27 Thu, 2017 10:28 am
FLASH NEWS

സ്‌കൂള്‍ ബസ്സുകളിലെ യാത്ര അപകടകരമാവുന്നു

Published : 29th July 2016 | Posted By: SMR

കാക്കനാട്: ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ കയറ്റുന്ന ബസ്സുകള്‍ അധികവും നിയമംലംഘിക്കുന്നു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, നികുതിയടക്കല്‍ എന്നിവയൊന്നുമില്ലാത്തവയാണ് ഇവ. സാധാരണ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് എല്ലാ സ്‌കൂള്‍ ബസ്സുകളും പരിശോധനക്കായി ആര്‍ടിഓഫിസില്‍ എത്തിക്കാറുണ്ട്. വളരെകുറച്ചു സ്‌കൂള്‍ ബസ്സുകള്‍ മാത്രമേ ഹാജരാക്കാറുള്ളൂ.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോഴാണ് ബസ്സുകളുടെ സ്ഥിതി അറിയുകയുള്ളൂ. കഴിഞ്ഞ രണ്ടുമാസങ്ങളിലായി 25 ബസ്സുകള്‍ പിടിച്ചു. കഴിഞ്ഞദിവസം കലക്ടര്‍ക്കു ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് പെരുമാനൂരിലെ ഒരു സ്‌കൂളിന്റെ ബസ് പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുമില്ല, നികുതിയുമടച്ചിട്ടില്ല.
17 വര്‍ഷം പഴക്കമുള്ള ബസ്സാണിത്. ബസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ ഒരു ടൂറിസ്റ്റ് ബസ്സില്‍ കയറ്റിവിട്ടു. 11,000 രൂപ പിഴയടക്കാന്‍ നോട്ടീസ് കൊടുത്തു.
രേഖകളെല്ലാം ശരിയാക്കിയശേഷമേ ബസ് വിട്ടുകൊടുക്കുകയുള്ളൂ.
ഇതേസ്‌കൂളിന്റെ മറ്റൊരു ബസ്സ് കഴിഞ്ഞമാസം ഇതേ കുറ്റത്തിന് പിടിച്ചിരുന്നു. കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക