|    Sep 26 Tue, 2017 5:48 am
FLASH NEWS

സ്‌കൂള്‍ ബസ്സില്‍ കാറിടിച്ച് നാലുപേര്‍ക്കു പരിക്ക്

Published : 15th November 2016 | Posted By: SMR

ചെറുപുഴ: നിയന്ത്രണംവിട്ട കാ ര്‍ സ്‌കൂള്‍ ബസ്സിലിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്കും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ കോഴിച്ചാല്‍ ഉറുമ്പുകാട്ട് കയറ്റത്തിലാണു സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി രാജഗിരി ഭാഗത്തേക്കു പോവുകയായിരുന്ന കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍സ് സ്‌കൂള്‍ ബസ്സില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന താബോര്‍ സ്വദേശി മാമ്പുഴയില്‍ ജിസ് (34), ജിസിന്റെ ഭാര്യ ഡോണ(24), ജിസിന്റെ അമ്മ എല്‍സമ്മ (55) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബസ്സിലുണ്ടായിരുന്ന എല്‍കെജി വിദ്യാര്‍ഥിനി നീലാഞ്ജന (4)യ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക