|    Jul 19 Thu, 2018 3:22 pm
FLASH NEWS

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : അവകാശവാദവുമായി വിദ്യാര്‍ഥി സംഘടനകള്‍

Published : 21st September 2017 | Posted By: fsq

 

കണ്ണൂര്‍:ജില്ലയിലെ സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം അവകാശപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍. മിക്ക സ്‌കൂളുകളിലും മേല്‍ക്കൈ ആവര്‍ത്തിച്ചതായി എസ്എഫ്‌ഐ അവകാശപ്പെട്ടപ്പോള്‍ ചിലയിടങ്ങളില്‍ എസ്എഫ്‌ഐയുടെ കുത്തക തകര്‍ത്തെന്ന് എംഎസ്എഫ്-കെഎസ്‌യു സഖ്യമായ യുഡിഎസ്എഫ് അവകാശപ്പെട്ടു. ഇതിനിടയിലും മികച്ച വിജയം നേടി കാംപസ് ഫ്രണ്ട് വിവിധ സ്‌കൂളുകളില്‍ മുന്നേറ്റമുണ്ടാക്കി. പതിവുപോലെ ഇത്തവണയും എസ്എഫ്‌ഐയ്ക്കു തന്നെയാണു സ്‌കൂളുകളുടെ എണ്ണത്തില്‍ മികച്ച നേട്ടമുണ്ടായത്. അതേസമയം, കൂടാളി ജിഎച്എസ്എസ്, ജിഎച്എസ്എസ് ആറളം, ജിഎച്എസ്എസ് പാല, പട്ടാനൂര്‍ കെപിസി സ്‌കൂള്‍, കടവത്തൂര്‍ പികെഎംഎച്ച്എസ്എസ്, തില്ലങ്കേരി കാവുംപടി സ്‌കൂള്‍, കമ്പില്‍ എച്ച്എസ്എസ്, ജിഎച്എസ്എസ് ശ്രീകണ്ഠാപുരം,പെരിങ്ങത്തൂര്‍ എന്‍എഎം സ്‌കൂള്‍,ജിഎച്എസ്എസ് വളപട്ടണം, ജിഎച്എസ്എസ് പുഴാതി, മുണ്ടേരി, തായിനേരി, എടയന്നൂര്‍ ജിഎച്എസ്എസ്, ചാല ജിഎച്എസ്എസ്, കാടാച്ചിറ എച്എസ്എസ്, ഇരിട്ടി ജിഎച്എസ്എസ്, വേങ്ങാട് എച്എസ്എസ്, അഞ്ചരക്കണ്ടി എച്എസ്എസ്, ചെമ്പിലോട് എച്എസ്എസ് , കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂള്‍, എംടിഎം എച്എസ്എസ്, മാടായി വിഎച്എസ്ഇ സ്‌കൂള്‍, തലശ്ശേരി സെന്റ് ജോസഫ്‌സ്, തോട്ടട, മാതമംഗലം, ചൊവ്വ, ഉളിക്കല്‍, തലശ്ശേരി ബിഇഎം, ചട്ടുകപ്പാറ, ജിഎച്എസ്എസ് കൊട്ടില, പാനൂര്‍ പിആര്‍എം, പാനൂര്‍ കെകെവി, ചിറ്റാരിപ്പറമ്പ്  എന്നിവിടങ്ങളില്‍ എംഎസ്എഫ് മികച്ച വിജയം നേടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു മികച്ച മുന്നേറ്റം. 18 സ്‌കൂളുകളില്‍ മല്‍സരിച്ചിടത്തെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. തോട്ടട, ചൊവ്വ, കമ്പില്‍, ശിവപുരം, മുണ്ടേരി സ്‌കൂളുകളില്‍ മികച്ച വിജയം കൈവരിക്കുകയും എസ്എഫ്‌ഐ, കെസ്‌യു-എംഎസഎഫ് വര്‍ഷങ്ങളായി അടക്കിവച്ച ചെയര്‍മാന്‍ അടക്കമുള്ള സീറ്റുകള്‍ നേടുകയും ചെയ്തു.ഫാഷിസത്തിനും ഇടത് അക്രമരാഷ്ട്രീയത്തിനുമെതിരായ വിദ്യാര്‍ഥികളുടെ വിധിയെഴുത്താണിതെന്നുകാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നതായികാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. മല്‍സരിച്ച മിക്ക സീറ്റുകളിലും എഐഎസ്എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി നേതാക്കള്‍ അവകാശപ്പെട്ടു.  ഇരിക്കൂര്‍ എച്ച്എസ്എസ്, നായാട്ടുപാറ എച്ച്എസ്എസ്,ആലക്കോട്  എന്‍എസ്എസ്,  പൈസക്കരി ദേവമാത, ചിറ്റാരിപ്പറമ്പ് എച്ച്എസ്എസ്, എളയാവൂര്‍ സിഎച്ച്എം, തളിപ്പറമ്പ് മൂത്തേടത്ത്, നെടുങ്ങോം തുടങ്ങി സ്‌കൂളുകളില്‍ വിവിധ സ്ഥാനങ്ങളില്‍ മികച്ച വിജയം നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss