|    Dec 11 Tue, 2018 7:01 pm
FLASH NEWS

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബാലാവകാശ സംരക്ഷണം ഉള്‍പ്പെടുത്തും: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

Published : 9th June 2018 | Posted By: kasim kzm

പാലക്കാട്: സ്‌കൂള്‍  പാഠ്യപദ്ധതിയില്‍ ബാലാവകാശ സംരക്ഷണം  ഉള്‍പ്പെടുത്തുമെന്ന്് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സി ജെ ആന്റണി അറിയിച്ചു. ബാലാവകാശങ്ങള്‍  ആദ്യം അറിഞ്ഞിരിക്കേണ്ടത്് അധ്യാപകരാണെന്ന് കമ്മിഷന്‍ വിലയിരുത്തി. അടുത്ത അധ്യയന വര്‍ഷം  അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം അടുത്തമാസം മുതല്‍ നല്‍കും.
ക്ലസ്റ്റര്‍ മീറ്റിങ്ങുകളില്‍ പ്രത്യേക സെഷന്‍ ബാലാവകാശങ്ങള്‍ക്കായി മാറ്റി വെയ്ക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍  ജില്ലയിലെ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്‍പ്പശാലയില്‍  സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.  കുട്ടികളുടെ പ്രശ്‌നങ്ങള്‍ വേണ്ടത്ര പ്രധാന്യത്തോടെയും സ്വകാര്യതയോടെയും  കൈകാര്യം ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക്് ഒരുക്കി കൊടുക്കാന്‍ വിദ്യാഭാസ വകുപ്പ്്് അധികൃതരോട്് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ ഡി ബാലമുരളി ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. പോക്‌സോ കേസുകളുടെവിചാരണ  നീളുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ചയായി. സ്വാതന്ത്ര്യദിനാഘോഷം,ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ലഭിക്കാന്‍ ആര്‍ടിഒമാര്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും ആവശ്യമുയര്‍ന്നു.
സ്‌കൂള്‍ പരിസരത്ത്് ലഹരിമരുന്നു വില്‍ക്കുന്ന കേസില്‍ തുടര്‍ച്ചയായി പിടിക്കപ്പെടുന്നവരുടെ മേല്‍ ഗുണ്ടാ ആക്ട്് പ്രകാരം കേസ് ചുമത്താന്‍ നടപടിയെടുക്കുമെന്ന്്് ഡിവൈഎസ്പി അഡ്മിനിസ്‌ട്രേഷന്‍  സി സുന്ദരന്‍ അറിയിച്ചു.   മുതിര്‍ന്നവരുടെ ലോകത്ത്  ആരും അറിയാതെ പോകുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍,  പൊതു ഇടങ്ങളില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്താന്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍,  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍  ജില്ലയിലെ സ്‌കൂള്‍ കൗണ്‍സര്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്‍പ്പശാലയിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്. ജില്ലാ കലക്ടര്‍ ഡി ബാലമുരളി, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ്് ജോണ്‍, ഡിവൈഎസ്പി (അഡ്മിനിസ്‌ട്രേഷന്‍)സി സുന്ദരന്‍, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.ജോസ് പോള്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍, പോക്‌സോ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ലത ജയകുമാര്‍,ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ  ഡോ.ഏലിയാമ്മ,സിസിലി ജോര്‍ജ്്് ,ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ അശോകന്‍, ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് പുത്തന്‍ചിറ പങ്കെടുത്തു.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 48 സ്‌കൂള്‍ കൗണ്‍സലര്‍മാരും ശിശു സംരക്ഷണ ഹോമുകളിലെ ആറ് കൗണ്‍സിലര്‍മാരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. വിവിധ തരം വൈകല്യങ്ങളുള്ള കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമാക്കി കൗണ്‍സലറും  വിദഗ്ധ പരിശീലകനുമായ ഡിനു നൈറ്റ് ക്ലാസെടുത്തു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സി ജെ ആന്റണി വ്യക്തമാക്കി.ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ അനന്തകുമാര്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പിആര്‍ഒആര്‍ വേണുഗോപാല്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss