|    Feb 23 Fri, 2018 2:30 pm
FLASH NEWS

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടുത്തണം: വി എസ് അച്യുതാനന്ദന്‍

Published : 23rd January 2017 | Posted By: fsq

 

പാലക്കാട്: വായനയ്ക്കും പഠനത്തോടുമൊപ്പം വിദ്യാര്‍ഥികളില്‍ പ്രായോഗിക ശേഷി വളര്‍ത്തിയെടുക്കാനുള്ള പരിശീലനങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വി എസ് അച്യുതാനന്ദന്‍. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവിട്ട് മരുതറോഡ് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ വൊക്കേഷനല്‍ സ്‌കൂളുകളില്‍ തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്‍കണം. സ്‌കൂളിന്റെ ഭാവി പ്രവര്‍ത്തനത്തിന് പുതുതായി നിര്‍മിച്ച കെട്ടിടം ഉപയോഗപ്പെടുമെന്ന് എംഎല്‍എ പ്രത്യാശിച്ചു. മൂന്ന് ക്ലാസ് മുറികളും ഒരു ശൗചാലയവുമുള്ള കെട്ടിടം ഒന്‍പത് മാസം കൊണ്ടാണ് പണിതത്. സ്‌കൂളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ അധ്യക്ഷയായി. മരുതറോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ രാജലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം കെ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഹരിലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി രാധാമണി, എ പ്രഭാകരന്‍, വിമല പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss