|    Oct 19 Thu, 2017 11:44 pm

സ്‌കൂള്‍ പരിസരത്ത് വില്‍പനക്കായി എത്തിച്ച ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

Published : 2nd July 2016 | Posted By: SMR

വടകര:സ്‌കൂള്‍ പരിസരത്ത് വില്‍പനക്കായി എത്തിച്ച ലഹരി വസ്തുക്കള്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. പുത്തൂര്‍ 110 കെ.വി സബ്‌സ്റ്റേഷന് സമീപത്ത് മനോജ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പതിനായിരത്തോളം രൂപ വലമതിക്കുന്ന അഞ്ഞൂറോളം പാക്കറ്റ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
ഇത് വഴി റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ നാട്ടുകാരാണ് ലഹരി വസ്തുക്കള്‍ ഉള്ളതായുള്ള വിവരം നല്‍കിയത്. ഇതര സംസ്ഥാനക്കാരോ, മറ്റു കച്ചവടക്കാരോ റെയ്ഡിനായി വരന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചതായിരിക്കാമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
സംഭവത്തില്‍ ഊര്‍ജിതമായി അന്വേഷണം നടത്തുമെന്നും, സ്‌കൂള്‍ പരിസരങ്ങളെ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനക്കെതിരെ ശക്തമായ റെയ്ഡുകള്‍ തുടരുമെന്നും എക്‌സൈസ് സംഘം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക