|    Jun 24 Sun, 2018 10:58 am
FLASH NEWS

സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന; മധ്യവയസ്‌കന്‍ പിടിയില്‍

Published : 23rd November 2016 | Posted By: SMR

ചെങ്ങന്നൂര്‍: സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. ചെറിയനാട് അരിയന്നൂര്‍ശ്ശേരി കരുവതോട്ടത്തില്‍ ഷെര്‍ളി (52)നെയാണ് വെണ്മണി എസ്‌ഐ കെ കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ കൈയ്യില്‍ നിന്ന് 150ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വെണ്മണി ചെറിയനാട് പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss