|    Oct 22 Sun, 2017 3:54 pm
FLASH NEWS

സ്‌കൂള്‍ പരിസരത്ത് കഞ്ചാവുവില്‍പന; രണ്ടുപേര്‍ പിടിയില്‍

Published : 7th September 2016 | Posted By: SMR

പന്തളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.
കുരമ്പാല മീരാസദനത്തില്‍ സോജിത്ത്(അപ്പു-20), പന്തളം എംഎം കവലയ്ക്ക് സമീപം ഗൗരീയത്തില്‍ അരവിന്ദ് (ശംഭു-21) എന്നിവരെയാണ് തോട്ടക്കോണം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു നിന്നും പോലിസ് പിടികൂടിയത്. ഇവരില്‍ നിന്നും 20 പൊതി കഞ്ചാവ് പിടിച്ചെടുത്തു. സോജിത്ത് മുമ്പും കഞ്ചാവ് വില്‍പന കേസില്‍ പിടിയിലായിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇരുവരും കഞ്ചാവ് വില്‍പന നടത്തിയതിനാല്‍ ശിശുനീതി വകുപ്പ് പ്രകാരം കേസെടുത്തതായി പോലിസ് പറഞ്ഞു. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക