|    Jul 22 Sun, 2018 6:40 am
FLASH NEWS

സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന; 932 പായ്ക്കറ്റ് പാന്‍മസാല പിടികൂടി

Published : 11th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് വകുപ്പിന്റെ ലഹരിമരുന്ന് വേട്ട. പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിരോധിത പാന്‍ ഉല്‍പന്നങ്ങളുടെ 932 പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സ്‌കൂള്‍ കവാടങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിക്കളെ കുരുക്കാന്‍ ലഹരിയായി അച്ചാര്‍പൊടി മുതല്‍ എല്‍എസ്ഡി വരെ വില്‍ക്കുന്നതായി തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിലാണ് ഇന്നലെ നടന്ന പരിശോധന. കണ്ടെടുത്ത ഉല്‍പന്നങ്ങളില്‍ പാന്‍പരാഗ് ഉള്‍പെടെ 35 കിലോഗ്രാം വിവിധ ലേബലുള്ള ലഹരികളാണ് ഉള്ളത്. ഓണത്തോടനുബന്ധിച്ച് പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ നീക്കം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍ വേണുഗോപാല്‍ ഓഫിസര്‍മാരായ വി മുരളി, കെ എം ശിവ പ്രസാദ്, കെ രാമന്‍കുട്ടി, വി കെ ഷംസുദീന്‍, കെ സിന്ദു, പി എച്ച് പ്രത്യുഷ്, കെ പി ബിനേഷ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss