|    Oct 20 Fri, 2017 9:39 pm
FLASH NEWS

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പന: പരിശോധന കര്‍ശനമാക്കും

Published : 14th July 2017 | Posted By: fsq

 

കാസര്‍കോട്്: സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ കഞ്ചാവ്, നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പന തടയുന്നതിനായി പോലിസ് പരിശോധന കര്‍ശനമാക്കുന്നു. പലസ്ഥലങ്ങളിലും ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ രഹസ്യമായി വില്‍ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നീക്കം. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തെകുറിച്ച് വിവരം ലഭിക്കുന്ന പക്ഷം അടുത്തുള്ള പോലിസ് സ്റ്റേഷനിലോ അലെങ്കില്‍ ജില്ലാ പോലിസിന്റെ ഓപറേഷന്‍ മൂണ്‌ലൈറ്റ് നമ്പറായ 9497975 812 ലേക്കോ വിവരം അറിയിക്കാം. കുട്ടികള്‍ സ്‌ക്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വന്ന് അടുത്തുള്ള കടയില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം കടക്കാരനെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. കൂടാതെ സ്‌കൂള്‍ പരിസരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോട്ടോര്‍ സൈക്കിള്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പോലിസ് കസ്റ്റഡിയില്‍ എടുക്കും. ആര്‍സി ഉടമസ്ഥര്‍ക്കെതിരായും കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരായും നിയമനടപടികള്‍ സ്വീകരിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പോലിസ് വെളിപ്പെടുത്തുന്നതല്ലെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക