|    Jan 19 Thu, 2017 1:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്‌കൂള്‍ പഠന സമയത്തില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Published : 29th August 2016 | Posted By: SMR

ദോഹ: സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന സമയത്തില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷത്തോടനുബന്ധിച്ച് സ്‌കൂള്‍ പഠന സമയം കുറക്കുമെന്ന വാര്‍ത്ത മന്ത്രാലയം നിഷേധിച്ചു. പഠന സമയം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
അതേസമയം, സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റെ രണ്ടാം ഘട്ടം ഈ മാസം 31നു അവസാനിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ മൂന്നാം ഘട്ടം ആരംഭിക്കുന്നതാണ്. നഴ്‌സിങ്, ഫാര്‍മസി, നിയമം, എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍ ആന്റ് ലൈവ് സ്റ്റോക്ക്, കംപ്യൂട്ടര്‍ സയന്‍സ്, പരിസ്ഥിതി, സയന്‍സ്, ഫിനാന്‍സ്യല്‍, ഇക്കോണമിക്, അക്കൗണ്ടിങ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, വിദ്യാഭ്യാസം, മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ്, പ്ലാനിങ്, സ്റ്റാറ്റിസ്റ്റിക്‌സ്, ലൈബ്രറി സയന്‍സ്, ഡോക്യുമെന്ററി, ജിയോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, മീഡിയ, കള്‍ച്ചര്‍, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളിലുള്ള ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക