|    Nov 21 Wed, 2018 7:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: തിരുവനന്തപുരത്തിനു കിരീടം

Published : 6th November 2018 | Posted By: kasim kzm

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോള്‍ കീരിടം. സമാപനദിനത്തിലെ നാല് അടക്കം 20 റെക്കോഡുക ള്‍ ചാംപ്യന്‍ഷിപ്പില്‍ തകര്‍ന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ പി ജെ ജഗന്നാഥന്‍ 50, 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയിലും റെക്കോഡ് സ്വര്‍ണം നേടി ചാംപ്യന്‍ഷിപ്പിലെ താരമായി.
വിമല കോളജ് അക്വാട്ടിക് കോംപ്ലക്‌സില്‍ നടന്ന ചാംപ്യ ന്‍ഷിപ്പ് സമാപിച്ചപ്പോള്‍ 69 സ്വ ര്‍ണവും 73 വെള്ളിയും 31 വെങ്കലവുമായി 652 പോയിന്റുമായാണ് തിരുവനന്തപുരം സുവര്‍ണനേട്ടം ആവര്‍ത്തിച്ചത്. 15 സ്വര്‍ണവും എട്ടു വെള്ളിയും 24 വെങ്കലവുമായി എറണാകുളം ജില്ല 143 പോയിന്റുമായി രണ്ടാംസ്ഥാനം നേടി. 13 സ്വര്‍ണവും എട്ടു വെള്ളിയും 12 വെങ്കലവുമായി 123 പോയിന്റുമായി കോട്ടയമാണ് മൂന്നാമത്.
ആറു സ്വര്‍ണവും 11 വെള്ളിയും 24 വെങ്കലവുമുള്‍പ്പെടെ 103 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ നാലാമതായി. കണ്ണൂ ര്‍ (ഒമ്പത്), പാലക്കാട് (എട്ട്), കൊല്ലം (ഏഴ്), കോഴിക്കോട്, (അഞ്ച്), കാസര്‍കോട് (മൂന്ന്) പോയിന്റുമായി മെഡല്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
സ്‌കൂളുകളില്‍ 70 പോയിന്റ് വീതം നേടി എറണാകുളം ജില്ലയിലെ കളമശ്ശേരി ഗവ. എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസും തിരുവനന്തപുരം കന്യാകുളങ്ങര ജിജിഎച്ച്എസ്എസുമാണ് ഒന്നാം സ്ഥാനക്കാരായത്.
40 പോയിന്റുമായി തിരുവനന്തപുരം പിരപ്പന്‍കോട് ജിവിഎച്ച്എസ്എസ് രണ്ടും 30 പോയി ന്റുമായി തിരുവനന്തപുരം തിരുവെല്ലം ബിഎന്‍വിവി ആന്റ് എച്ച്എസ്എസ് മൂന്നും സ്ഥാനം നേടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss