|    Jun 20 Wed, 2018 10:49 pm
FLASH NEWS

സ്‌കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കണം: എസ്ഡിപിഐ

Published : 26th May 2018 | Posted By: kasim kzm

കോഴിക്കോട്: നിപാ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന് എസ്ഡിപി ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. നിപാതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പേരാമ്പ്ര മണ്ഡലം എസ്ഡിപിഐ വളണ്ടിയര്‍ സേനയുടെ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സിക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ആര്‍ എം റഹീം മാസ്റ്റര്‍, അബുലൈസ് മാസ്റ്റര്‍, ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഇ കെ മുഹമ്മദലി, സാലിം അഴിയൂര്‍, ഷംസീര്‍ പാലക്കല്‍, സാദിഖ് എടകടകണ്ടി, ഇസ്മായില്‍ കമ്മന, നജീബ് അത്തോളി, റാഷിദ് ഉള്ളൂര്‍, പി ടി അഹമ്മദ്, പി സി നാസര്‍, റസാഖ് കാരന്തൂര്‍, റഷീദ് കാരന്തൂര്‍, സക്കീര്‍ വെങ്ങാലി, ഷമീര്‍ വെള്ളയില്‍, ശിഹാബ് പുതിയങ്ങാടി, കെ.വി റഷീദ് ചാലിയം, പി വി അന്‍വര്‍, സലീം കാരാടി, ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ, റസാഖ് മാകൂല്‍, കെ പി ഗോപി, എഞ്ചിനിയര്‍ എം  എ സലീം, കെ കെ ഫൗസിയ, എന്‍ കെ സുഹറാബി, അബ്ദുല്‍ ഖയ്യൂം, ഫിര്‍ഷാദ് കമ്പിളിപറമ്പ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss