|    Sep 25 Mon, 2017 10:00 am
FLASH NEWS

സ്‌കൂള്‍ ചലേ ഹം പദ്ധതി: എസ്എസ്എ ഇക്കുറി കണ്ടെത്തിയത് 486 കുട്ടികളെ

Published : 29th October 2016 | Posted By: SMR

തൊടുപുഴ: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കായി സ്‌കൂള്‍ ചലേ ഹം എന്ന വിദ്യാഭ്യാസ പദ്ധതി ഒരുങ്ങുന്നു.ജില്ലാ സര്‍വശിക്ഷ അഭിയനാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.ഇതിന്റെ ഭാഗമായി ജില്ലയില്‍ പീരുമേട്ടില്‍ നടത്തിയ സര്‍വേയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ 486 കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ജില്ലാ സര്‍വശിക്ഷ അഭിയാന് കഴിഞ്ഞു.എന്നാല്‍ ജില്ലയിലെ തോട്ടം മേഖലയില്‍ നിരവധി കുട്ടികളാണ് ജോലി ചെയ്യുന്നത്.ഏലപ്പാറ മേഖലയിലെ പശുപ്പാറ സര്‍ക്കാര്‍ സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 40 ഇതര സംസ്ഥാന കുട്ടികളെയാണ് ഒന്നാം ക്ലാസില്‍ ചേര്‍ത്തിരിക്കുന്നത്.ഈ സ്‌കൂളില്‍ തന്നെ നൂറിലധികം വിദ്യാര്‍ഥികളെ എസ്എസ്എ പഠനത്തിനായി എത്തിച്ചു.പീരുമേട് നിയോജകമണ്ഡലത്തിലെ 12 സ്‌കൂളുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ ക്ലാസെടുക്കാന്‍ പ്രത്യേക വോളന്റിയര്‍മാരെ കണ്ടെത്തി ക്ലാസുകള്‍ നടത്തി വരികയാണ്.എന്നാല്‍ തോട്ടംമേഖലയായ പീരുമേട്ടില്‍ മാത്രമാണ് സര്‍വേ പൂര്‍ത്തിയായത്.തോട്ടംമേഖലയില്‍ വ്യാപകമായി വിദ്യാര്‍ഥികളെ വിവിധ ജോലികള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതായും എസ്എസ്എ അറിയിച്ചു.ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് നടത്തിയാല്‍ മാത്രമേ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ കഴിയുകയുള്ളു.ഇതിനായി പഞ്ചായത്ത് മെംബര്‍മാര്‍,ആശാവര്‍ക്കേഴ്‌സ്,എസ്എസ്എ വോളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്തില്‍  പ്ര്‌ത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.മൂന്നാര്‍,ദേവികുളം,ഉടുമ്പന്‍ചോല,നെടുങ്കണ്ടം,കട്ടപ്പന,ഉപ്പുതറ എന്നിവിടങ്ങളില്‍ നുറ്കണക്കിനു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ജോലിചെയ്യുന്നതായി എസ്എസ്എയ്ക്കും വിവരം ലഭിച്ചിട്ടുണ്ട്.ഇവരെയും ഈ വര്‍ഷം തന്നെ സ്‌കൂളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും എസ്എസ്എ അധികൃതര്‍ അറിയിച്ചു.ജില്ലയിലെ മറ്റ് ,സ്‌കൂളുകളിലും വിദ്യാഭ്യസ മേഖല സമഗ്രമായ മാറ്റത്തിനൊരുങ്ങുകയാണ്.സ്‌കൂളുകള്‍ കേന്ദ്രികരിച്ച് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വന്‍ വികസന പദ്ധതികളാണ് എസ്എസ്എ ആവിഷ്‌കരിച്ചിരിക്കുന്നത്.സ്‌കൂളും പരിസരങ്ങളിലും ജൈവവല്‍ക്കരിക്കും.ക്ലാസുകളില്‍ വൈഫൈ സംവിധാനവും കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനവും നല്‍കാനുള്ള ഒരുക്കത്തിലാണ് ജില്ലാ സര്‍വശിക്ഷ അഭിയാന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക