|    Jul 17 Tue, 2018 1:34 pm
FLASH NEWS

സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വകാര്യ വ്യക്തികളുടെ ഡ്രൈവിങ് പരിശീലനം വിവാദമാവുന്നു

Published : 27th September 2017 | Posted By: fsq

 

തലയോലപ്പറമ്പ്: സ്‌കൂള്‍ ഗ്രൗണ്ടിലെ ഡ്രൈവിങ് പരിശീലനം വിവാദത്തിലേക്ക്. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെയാണ് പരിശീലനം ബാധിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് കളിക്കാനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച തിരുപുരം ക്ഷേത്രത്തിനു സമീപത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടിലാണ് അനധികൃതമായി സ്വകാര്യ വ്യക്തികള്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. കായികരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവര്‍ക്കെല്ലാം പഠനത്തോടൊപ്പം കായിക ഇനത്തിലും മികവ് തെളിയിച്ച് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ നേടിയെടുക്കാന്‍ ഗ്രൗണ്ടിന്റെ അഭാവം ഉണ്ടാക്കുന്നത് വലിയ പ്രശ്‌നങ്ങളാണ്. സ്‌കൂളില്‍ നിന്ന് അല്‍പ്പം അകലെ മാറി നില്‍ക്കുന്ന ഗ്രൗണ്ടില്‍ എന്നും വിദ്യാര്‍ഥികളെ കൊണ്ട് പരിശീലനം നടത്തിക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇതിന്റെ മറപിടിച്ചാണ് ഇവിടെ ഡ്രൈവിങ് പരിശീലനം ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ നടക്കുന്നത്. സ്‌കൂളിലെ കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടക്കുന്ന അവസരത്തില്‍ മാത്രമാണ് അധികാരികള്‍ ഇവിടെയെത്തുന്നത്. സമീപ പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഗ്രൗണ്ടില്ലാത്തതിനാല്‍ പ്രദേശവാസികളായ കുട്ടികളും ഈ ഗ്രൗണ്ടാണ് ഉപയോഗിക്കുന്നത്. അതുപോലെ നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകള്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ നടത്തുന്നതും ഈ ഗ്രൗണ്ടിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അധികൃതര്‍ വേണ്ട രീതിയില്‍ പരിപ്പാലിക്കാത്തതു മൂലം പുല്ലും ചെളിയും നിറഞ്ഞു കിടക്കുന്ന ഗ്രൗണ്ടിന്റെ പകുതിയോളം ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്രദമായിട്ടുള്ളത്. ഈ ഭാഗത്താണ് സ്വകാര്യ ഡ്രൈവിങ് പരിശീലനം നടക്കുന്നത്. വാഹനങ്ങളും മറ്റും ഗ്രൗണ്ടില്‍ പ്രവേശിക്കാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും വാഹനം ഇടിച്ചുതകര്‍ന്ന ഒരു ഭാഗത്തുകൂടി അനധികൃതമായി ഗ്രൗണ്ടില്‍ പ്രവേശിച്ചാണ് ഇവിടെ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. കുട്ടികള്‍ കളിക്കുവാന്‍ വരുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങളില്‍ ഇവിടെ ഡ്രൈവിങ് പരിശീലനം നടക്കുന്നതുമൂലം കുട്ടികള്‍ക്ക് കളിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്‌കൂള്‍ ഗ്രൗണ്ടിലെ അനധികൃത ഡ്രൈവിങ് പരിശീലനത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി എം സുധാകരന്‍ പറഞ്ഞു. സ്‌കൂളിന്റെ അനുമതിയില്ലാതെ ഗ്രൗണ്ടില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss