|    Jan 24 Tue, 2017 6:26 am

സ്‌കൂള്‍ ഗെയിംസ്: തൈക്വാന്‍ഡാ ചാംപ്യന്‍ഷിപ് കോട്ടയത്ത്

Published : 27th September 2016 | Posted By: SMR

കോട്ടയം: 60ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസിനോടനുബന്ധിച്ച് തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ് കോട്ടയത്ത് ആരംഭിച്ചു. കോട്ടയം മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 14 റവന്യൂ ജില്ലകളില്‍ നടന്ന മല്‍സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. 58 വിഭാഗങ്ങളിലായി 372 ആണ്‍കുട്ടികളും 319 പെണ്‍കുട്ടികളും ഉള്‍പ്പെടെ 691 കുട്ടികളുണ്ട്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ ഏഴു വരെ തെലങ്കാന മാള്‍ഗോണ്ടയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും. മല്‍സരങ്ങളുടെ ഒദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ 10ന് പാമ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് മാത്തച്ചന്‍ താമരശ്ശേരി നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക