|    May 27 Sat, 2017 10:03 am
FLASH NEWS

സ്‌കൂള്‍ ഗെയിംസിനുള്ള ഹാന്‍ഡ്‌ബോള്‍ ടീമിന്റെ കാര്‍ മറിഞ്ഞു നാലുപേര്‍ മരിച്ചു

Published : 24th November 2015 | Posted By: G.A.G

പൊന്നാനി: സ്‌കൂള്‍ ഗെയിംസിനുള്ള എറണാകുളം ജില്ലയിലെ ഹാന്‍ഡ്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന കാര്‍  മരത്തിലിടിച്ചു മറിഞ്ഞു നാലുപേര്‍ മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ അമല്‍ കൃഷ്ണ (15), സുധീഷ് (16) അതുല്‍, എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക്കും ടീമംഗങ്ങളിലൊരാളുടെ ബന്ധുവുമായ സേവ്യര്‍ എന്നിവരാണ് മരിച്ചത്.

മലപ്പുറം പൊന്നാനി ബിഎം ചെറിയ പാലത്തിനു സമീപം ഇന്നു പുലര്‍ച്ചെ 12.30 ഓടെയാണ് മാണ് അപകടമുണ്ടായത്.ആറു പേര്‍ക്കു പരിക്കുണ്ട്.  കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് 1 മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തൃശൂര്‍ അമല ആശുപത്രിയിലും ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day