|    Aug 21 Mon, 2017 6:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സംഘടനകള്‍ തമ്മില്‍ തര്‍ക്കം

Published : 2nd June 2017 | Posted By: fsq

 

കണ്ണൂര്‍: സ്‌കൂളുകളിലെയും അങ്കണവാടികളിലെയും സൈക്കോ സോഷ്യല്‍ കൗണ്‍സലിങ് മേഖലയില്‍ രണ്ട് സിപിഎം നേതാക്കള്‍ നേതൃത്വംനല്‍കുന്ന കൗണ്‍സലര്‍മാരുടെ രണ്ടു വ്യത്യസ്ത സംഘടനകള്‍ തമ്മില്‍ അധികാര വടംവലി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ രക്ഷാധികാരിയായ കേരള സ്‌കൂള്‍ കൗണ്‍സലേഴ്‌സ് അസോസിയേഷനും (കെഎസ്‌സിഎ), ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ രക്ഷാധികാരിയായ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സലേഴ്‌സും (ഒഎസ്ഡബ്ല്യൂസി) തമ്മിലാണ് പോര് രൂക്ഷമായത്. അതേസമയം, പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടിതലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇരുസംഘടനകളെയും ലയിപ്പിച്ച് സിഐടിയുവില്‍ അഫിലിയേഷന്‍ നല്‍കാനാണ് സിപിഎം നീക്കം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക