|    Jan 19 Thu, 2017 10:41 pm
FLASH NEWS

സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന: രണ്ടുപേര്‍ പിടിയില്‍

Published : 23rd August 2016 | Posted By: SMR

കളമശ്ശേരി: ഇടപ്പള്ളി, കളമശ്ശേരി ഭാഗങ്ങളില്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
ആലുവ നാലാം മൈല്‍ മനയത്ത് വീട്ടില്‍ റോഷന്‍(23), ആലുവ ചുണങ്ങംവേലി പള്ളിപ്പറമ്പില്‍ വീട്ടില്‍ റോയി(26) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്. കൊച്ചിന്‍ യൂനിവേഴ്‌സിറ്റി പരിസരങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് രണ്ടുപേര്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് കളമശ്ശേരി എസ്‌ഐ ഇ വി ഷിബുവും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളില്‍നിന്നും റോഷന്‍ ആലുവ ഹണി വധക്കേസിലും കളമശ്ശേരിയിലെ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. റോയിയുടെ പേരില്‍ കുറുപ്പംപടി പോലിസ് സ്‌റ്റേഷനില്‍ ഒരു പിടിച്ചുപറി കേസ് ഉണ്ട്. പ്രതികളുടെ കൈയില്‍നിന്നും വില്‍പനക്കായി വച്ചിരുന്ന 140 ഗ്രാം കഞ്ചാവ് പോലിസ് കണ്ടെടുത്തു.
കളമശ്ശേരി അഡീഷനല്‍ എസ്‌ഐ സി ആര്‍ ജയചന്ദ്രന്‍, എഎസ്‌ഐമാരായ ഇബ്രാഹിം ഷുക്കൂര്‍, സുരേഷ് കുമാര്‍, സിപിഒമാരായ റെക്‌സിന്‍ പൊടുത്താസ്, സുധീഷ്, അനില്‍, ബേസില്‍ ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക