|    Apr 27 Thu, 2017 4:26 pm
FLASH NEWS

സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published : 1st December 2016 | Posted By: SMR

തിരുവല്ല: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപടകത്തില്‍ നിന്നു വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പെരിങ്ങര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയോട് ചേര്‍ന്ന ഭാഗമാണ് തകര്‍ന്ന് വീണത്. ഇന്നലെ വൈകീട്ട് മൂന്നോടെ ആയിരുന്നു സംഭവം. നാല്‍പതോളം വിദ്യാര്‍ഥികളാണ് മേല്‍ക്കൂര തകര്‍ന്ന ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലാസില്‍ പഠിക്കുന്നത്. ഇന്റര്‍വെല്‍ സമയമായിരുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ ഏറിയ പങ്കും ക്ലാസ്   മുറിക്ക് പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് വരാന്തയില്‍ നിന്നിരുന്ന വിദ്യാര്‍ഥികള്‍ ഓടി മാറി. അറുപതിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ബലക്ഷയം സംഭവിച്ചിട്ട് കാലങ്ങളായി. കാലപ്പഴക്കമേറിയ                  കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day