|    Dec 14 Thu, 2017 7:39 am
FLASH NEWS

സ്‌കൂള്‍ കെട്ടിടത്തിന്റെ ഇരുവശത്തും 11 കെവി വൈദ്യുതി ലൈനുകള്‍

Published : 31st October 2016 | Posted By: SMR

കുമളി: കുരുന്നുകള്‍ പഠിക്കുന്ന സ്‌കൂളിന് മുന്‍വശത്തെ കെട്ടിടത്തോട് ചേര്‍ന്ന് 11 കെവി ലൈനുകളും മറ്റ് സാധാരണ ലൈനുകളും കടന്ന് പോവുന്നത് അപകട സാധ്യതയാവുന്നു. കെട്ടിടത്തിനോട് ചേര്‍ന്ന് ലൈനുകള്‍ കടന്ന് പോവുന്നതിനാല്‍ സ്‌കൂളിന്റെ ഒന്നാം നിലയിലെ ജനാലകള്‍ തുറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.ഈ വിവരം കാണിച്ച് സ്‌കൂള്‍ അധികൃതര്‍ അസി:എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.കൂടാതെ പുതുതായി വലിക്കുന്ന 11 കെവി ലൈനും സ്‌കൂളിന്റെ മറ്റൊരു വശത്ത് കൂടിയാണ് കടന്നുപോവുന്നത്. ഈ സാഹചര്യം നിലനില്‍ക്കെ കുമളി കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുകളിലൂടെ വലിയകണ്ടം ഭാഗത്തേക്ക് കടന്ന് പോവുന്ന 11 കെവി ലൈന്‍ വിച്ഛേദിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വണ്‍വേ സംവിധാനത്തിലൂടെ ബസ് കയറുന്നതിന് കെഎസ്ആര്‍ടിസിക്ക് വേണ്ടി വാങ്ങിയ വഴിയിലൂടെയാണ് പുതിയ ലൈന്‍ വലിക്കാന്‍ നീക്കം.കുമളി-മൂന്നാര്‍, കുമളി-കോട്ടയം റോഡുകള്‍ തമ്മില്‍ ബന്ധിക്കുന്ന ബൈപാസ് പ്രധാന റോഡ് കൂടിയാണിത്.നിരവധി വിദ്യാര്‍ഥികളും കാല്‍നടക്കാരും ചെറുവാഹനങ്ങളും കടന്ന് പോവുന്ന വഴിയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കുള്ള വഴിയിലൂടെ ലൈന്‍ വലിക്കുന്നതിന് സര്‍വേ നടത്തിയ സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടന്ന് എഡിഎം ഇടപെടുകയും പരാതിക്കാരുമായി സംസാരിക്കുന്നതിന് തിയതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.പിന്നീട് ലൈന്‍ വലിക്കുന്നതിന് ഉത്തരവുണ്ടായി.      അപകട സാധ്യത കണക്കിലെടുത്ത് പുതുതായി വലിക്കാന്‍ ഉദേശിക്കുന്ന 11 കെവി ലൈന്‍ അനുയോജ്യമായ മറ്റൊരു ഭാഗത്ത് കൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക