|    Mar 25 Sat, 2017 7:34 am
FLASH NEWS

സ്‌കൂള്‍ കുത്തിത്തുറന്ന് മോഷണശ്രമം

Published : 1st July 2016 | Posted By: SMR

കോവളം: മരുതൂര്‍കോണത്ത് സ്‌കൂള്‍ കുത്തിത്തുറന്ന് മോഷണശ്രമം. മരുതൂര്‍കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നത്. ഓഫിസ്മുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന കള്ളന്മാര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ വാരിവലിച്ച് ഇടുകയായിയുന്നു.
കംപ്യൂട്ടറുകളും പണവും മുറിയില്‍ ഉണ്ടായിരുന്നെങ്കിലും മോഷണം പോകാത്തതിനാല്‍ സാമൂഹികവിരുദ്ധരാകാം പിന്നിലെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു. സംഭവത്തിനു പിന്നില്‍ അടുത്ത കാലത്തായി സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ട ചില കുട്ടികളെയും പോലിസ് സംശയിക്കുന്നു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക