|    Jul 23 Sun, 2017 12:01 pm
FLASH NEWS

സ്‌കൂള്‍ കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റില്‍

Published : 27th December 2015 | Posted By: SMR

വടക്കഞ്ചേരി: ചെറുപുഷ്പം സ്‌കൂള്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. ചെറുപുഷ്പം സ്‌കൂള്‍ കുത്തിതുറന്ന് വിദ്യാര്‍ഥികളും അധ്യാപകരും ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കവര്‍ന്നതുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പാളയം മാത്താപള്ളം സുരേഷ്(ഓമനക്കുട്ടനെ-21) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 42000ത്തോളം രൂപ സ്‌കൂള്‍ ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് മോഷ്ടിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ച് വരവെ കിഴക്കഞ്ചേരി കുണ്ടുകാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ടായിരം രൂപ മാത്രമേ കണ്ടെടുത്തിട്ടുള്ളൂ. ബാക്കി തുക ഉപയോഗിച്ച് മൂന്നാറില്‍ സുഖവാസത്തിന് പോയതായും പ്രതി പോലീസിനോട് പറഞ്ഞു.
വടക്കഞ്ചേരി എസ്‌ഐ ഷാജുമോന്‍, അഡീഷണല്‍ എസ് ഐമാരായ എംരാജഗോപാല്‍, പി ബാലകൃഷ്ണന്‍, വി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക